കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ സുബ്ബെയക്കട്ടെ താമസിക്കുന്ന വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയി വധിക്കാൻ ശ്രമിച്ച പ്രതിയെ കാസർകോട് ഡി വൈ എസ്പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അർഷാദ്( 19 ) എന്നയാളാണ് അറസ്റ്റിൽ ആയത്. ഡി വൈ എസ്പി യുടെ സ്‌ക്വാഡിൽ എസ് ഐ ബാലകൃഷ്ണൻ സി കെ .എസ് ഐ നാരായണൻ നായർ. എസ് സി പി ഓ ശിവകുമാർ. സി പി ഓ രാജേഷ്, എന്നിവർ ഉണ്ടായിരുന്നു.
വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമം, പ്രതിയെ കാസർകോട് പോലീസ് അറസ്റ്റ് ചെയ്തു
mynews
0