ബന്തടുക്ക: തെക്കില്‍ – ആലട്ടി റോഡിന്റെ ബന്തടുക്ക ടൗണിലെ 300 മീറ്റര്‍ റോഡിന്റെ പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റി രാപകല്‍ സമരം ആരംഭിച്ചു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെയും പോഷക സംഘടനയുടെയും ആഭിമുഖ്യത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസമായി റിലേ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അനിശ്ചിത കാല രാപകല്‍ സമരം ആരംഭിച്ചത്. ഉദ്‌ഘാടന പരിപാടിയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത് മെമ്പര്‍ ജോസഫ് പാറതട്ടില്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ പി കെ. ഫൈസല്‍ ഉദ്‌ഘാടനം ചെയ്‌തു. കെ. പി സി സി സെക്രട്ടറി എം ഹസൈനാര്‍, ഡിസിസി സെക്രട്ടറി പി വി സുരേഷ്, പാര്‍ലിമെന്റ് യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സാജിദ് മവ്വല്‍, ബ്ലോക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബലരാമന്‍ നമ്പ്യാര്‍,പൂഴനാട് ഗോപാലകൃഷ്‌ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ ലിസി പിജെ, ഷീബ സന്തോഷ്, ആലീസ് ജോര്‍ജ്, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ മിനി ചന്ദ്രന്‍, നിഷ അരവിന്ദ്, സമീറ ഖാദര്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ രതീഷ് ബേത്തലം, ബിലാല്‍ ഏണിയാടി,എന്നിവര്‍ സംസാരിച്ചു.
രാപ്പകല്‍ സമരത്തിന്റെ ഒന്നാം ദിവസത്തെ സമര നായകരായ മണ്ഡലം കോണ്‍ഗ്രസ് അധ്യക്ഷന്‍ സാബു അബ്രഹാം, പവിത്രന്‍ സി നായര്‍, തോമസ് കീച്ചേരിയില്‍, ഒ വി . വിജയന്‍ ,മാധവന്‍ ചിറക്കാല്‍ എന്നിവര്‍ക്ക് ഡിസിസി പ്രസിഡന്റ് ഹാരര്‍പ്പണം നടത്തി. നാരായണ്‍ പള്ളക്കാട്,കുഞ്ഞിരാമന്‍ തവനം സംസാരിച്ചു
.