ബന്ധുക്കളായ സ്ത്രീകൾ മണിക്കൂറിൻ്റെ വ്യത്യാസത്തിൽ മരണപ്പെട്ടു

 തളങ്കര: അടുത്ത ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ മണിക്കൂറിന്റെ വ്യത്യാസത്തിനിടയില്‍ മരണപ്പെട്ടു. തളങ്കര പടിഞ്ഞാറിലെ പരേതനായ ബൈത്താന്‍ അബ്ദുല്ലക്കുഞ്ഞിയുടെ ഭാര്യയും പരേതരായ പള്ളം മുഹമ്മദ് കുഞ്ഞിയുടെയും ദൈനബി ബങ്കരയുടെയും മകളുമായ ഫാത്തിമാബി(67)യാണ് ആദ്യം അന്തരിച്ചത്. വിദ്യാനഗറിലെ മകന്റെ വീട്ടിലായിരുന്നു താമസം. മക്കള്‍: ബുഷ്‌റ ബൈത്താന്‍(ദുബായ്), ബഷീര്‍ ബൈത്താന്‍ (കസബ്). മരുമക്കള്‍: ഷംസാദ് പടിഞ്ഞാര്‍, സിയാന ചെമനാട്. സഹോദരങ്ങള്‍: അബ്ദുല്‍ ഹമീദ് പള്ളം, അബ്ദുല്‍ ഖാദര്‍ പള്ളം, മജീദ്, ജാഫര്‍, മൈമൂന, ഖദീജ, റംല, മിസിരിയ.

ഫാത്തിമാബിയുടെ മരണത്തിന് തൊട്ടുപിന്നാലെ ഇവരുടെ ഭര്‍തൃ സഹോദരിയും തളങ്കര പടിഞ്ഞാറിലെ ഹുസൈന്‍ കുന്നിലിന്റെ ഭാര്യയുമായ ആസിയ(76) അന്തരിച്ചു. ബൈത്താന്‍ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: മുഹമ്മദ് ബ്രദര്‍, അബൂബക്കര്‍, സലീം (ദുബായ്), പരേതയായ ജമീല, ഫാത്തിമാബി, ഖദീജ. മരുമക്കള്‍: മുഹമ്മദ് കുഞ്ഞി, പരേതനായ മുക്രി യൂസഫ്, അഹ്‌മദ് മൊഗ്രാല്‍, നസീറ, ഫസീല. സഹോദരങ്ങള്‍: ബൈത്താന്‍ അബ്ദുല്‍ റഹ്‌മാന്‍, ബൈത്താന്‍ കുഞ്ഞാമു, ബൈത്താന്‍ അബ്ദുല്ലക്കുഞ്ഞി


.

أحدث أقدم
Kasaragod Today
Kasaragod Today