കാസർകോട്: തലശ്ശേരിയി ലേക്ക് സ്വർണ്ണം വാങ്ങാൻ പോ വുകയായിരുന്ന ഇടനിലക്കാ രനെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കവർച്ച ചെയ്ത സംഭവത്തിൽ അന്വേഷണം കണ്ണൂരിലെ ക്വട്ടേഷൻ സം ഘത്തെ കേന്ദ്രീകരിച്ച്
മഹാരാഷ്ട്രയിലെ സ്വർണ്ണ വ്യാപാരിയുടെ ഡ്രൈവർ രാഹുലിനെയാണ് അഞ്ചംഗസം ഘം മൊഗ്രാൽ പുത്തൂരിൽ കാർ തടഞ്ഞുനിർത്തി കത്തി കാട്ടി ഭീഷണിപ്പെടുത്തി 65ക്ഷംരൂപ കവർച്ചചെയ്തത്. ബുധനാഴ്ച ഉച്ചയോ ടെയാണ് സംഭവം. മഹാരാഷ് ട്രയിൽ നിന്നും കെ.എ 19 എം.ഡി 9200 നമ്പർ ഇന്നോ വകാറിൽ തലശ്ശേരിയിലേക്ക് സ്വർണ്ണം വാങ്ങാൻ പോവുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി യെ ഇന്നോവ കാറുകളിലായി വന്ന അഞ്ചംഗസംഘമാണ് കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടു പോയത്. കയ്യിലുണ്ടായിരുന്ന 65 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം കാറും രാഹുലിനേ യും പയ്യന്നൂർ പോലീസ് സ്റ്റേ ഷൻ പരിധിയിലെ ഏച്ചിലാം പൊയിലിൽ ക്വട്ടേഷൻ സംഘം ഉപേക്ഷിക്കുകയായിരു ന്നു. കാറിൽ സ്വർണ്ണം ഒളിപ്പി ച്ചുവെച്ചിട്ടുണ്ടാകുമെന്ന ധാരണയിൽ സീറ്റുകളും മറ്റും കു
റിയനിലയിലാണ് കാർ ഉപേ ക്ഷിച്ചത്. രാഹുലിന്റെ പരാതി യിൽ കണ്ടാലറിയാവുന്ന വരുടെ പേരിൽ കാസർകോട് ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസന്വേഷണം ഇ പ്പോൾ കാസർകോട് ഡിവൈ എസ്പി പി.ബാലകൃഷ്ണൻ നായർ ഏറ്റെടുത്തു. ത പോലീ സ് സംഘം മൊഗ്രാൽപുത്തൂർ മുതൽ ഏച്ചിലാംവയൽവരെ യുള്ള സ്ഥലങ്ങളിലെ സിസി ക്യാമറാദൃശ്യങ്ങൾ പരിശോധി ച്ചുവരികയാണ്. പയ്യന്നൂർ എ സ്.ഐ യദുകൃഷ്ണൻ കസ്റ്റ് ഡിയിലെടുത്ത കാർ പയ്യത്തെ കാസർകോട് ഡിവൈഎസ്പിയു ടെ കംസ്ക്വാഡ് ഏറ്റുവാ
ങ്ങി കാസർകോടേക്ക് കൊണ്ടു വന്നു. .
ടി.പി വധകേസിൽ ജയി ലിൽ കഴിയുന്ന കൊടിസുനി യുടെ സംഘമാണ് കവർച്ചക്ക് പിന്നിലെന്നാണ് പോലീസിന്റെ ബലമായ സംശയം. വി ദ്യാനഗറിൽ വർഷങ്ങൾക്ക് മുന്പ് കൊടിസുനിയുടെ നേതൃ ത്വത്തിൽ സമാനമായ രീതി യിൽ സ്വർണ്ണം വാങ്ങാൻ പോ വുകയായിരുന്ന മാർവാടിയെ ബേവിഞ്ച വളവിൽ വെച്ച് കാർ തടഞ്ഞുനിർത്തി തട്ടി ക്കൊണ്ടുപോയശേഷം മൂന്നു കോടിയോളം രൂപ തട്ടിയെടു സംഭവമുണ്ടായിരുന്നു. സമാനമായ രീതിയിലാ ണ് രാഹുലിനേയും തട്ടിക്കൊണ്ട്
പോയത്