മൊഗ്രാല്‍:വേറിട്ട കലാവൈഭവവും വിവിധ ഭക്ഷണ വിഭവങ്ങള്‍ തയ്യാറാക്കുന്നതിലെ നിപുണതയും കൊണ്ടു വിസ്‌മയം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിനി ശ്രദ്ധേയയാകുന്നു. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാംതരം വിദ്യാര്‍ത്ഥിനി ഖദീജത്ത് നിദയാണ് ശ്രദ്ധേയയാകുന്നത്. വിവിധ കലാരൂപങ്ങളും, രുചിയേറിയ കേക്ക് ഉള്‍പ്പെടെയുള്ള പലഹാരങ്ങളും തയ്യാറാക്കി നാടിനാകെ പ്രിയങ്കരിയായിരിക്കുകയാണ് ഈ പതിനാലുകാരി.
കൈയില്‍ ലഭിക്കുന്നതെന്തും മനോഹരമായ കലാരൂപങ്ങളാക്കി മാറ്റുന്ന നിദ, വാട്ടര്‍ ബോട്ടിലുകള്‍, പുരാവസ്‌തുക്കള്‍ എന്നിവ ഉപയോഗിച്ച് ആകര്‍ഷ രൂപങ്ങള്‍ തീര്‍ക്കുന്നു. ഇതിനല്‍ അറബി കാലിഗ്രാഫിയാണ് ഏറെ ശ്രദ്ധേയം. സ്വന്തമായി പേപ്പറുകളില്‍ വരച്ച് ഉണ്ടാക്കുന്ന കാലിഗ്രാഫികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. നിദ നിര്‍മ്മിക്കുന്ന രുചികരമായ കേക്കുകള്‍ക്ക് വന്‍ പ്രിയമാണ്. വിവിധ വസ്‌തുക്കള്‍ ഉപയോഗിച്ച് വിവിധ തരം കൈവളകള്‍, നെക്ലേസ് തുടങ്ങി ഫാന്‍സി ആഭരണങ്ങളും നിര്‍മ്മിക്കുന്നുണ്ട്. മികച്ച മെഹന്ദി ആര്‍ട്ടിസ്റ്റ് കൂടിയായ ഖദീജത്ത് നിദയെ വിവാഹ ചടങ്ങുകള്‍ക്കും മറ്റും മൈലാഞ്ചി ഇടുന്നതിനായി സമീപവാസികളും ആശ്രയിക്കുന്നു. തന്റെ സ്വന്തം യൂട്യൂബ് ചാനലായ നിദാസ് വേള്‍ഡിലൂടെയും താന്‍ നിര്‍മ്മിക്കുന്ന വിഭവങ്ങളും മറ്റും പരിചയപ്പെടുത്തുന്നുണ്ട്.
രണ്ടരവര്‍ഷം മുമ്പ് യൂട്യൂബിലൂടെയുള്ള വിവിധ കലാവസ്‌തുക്കളുടെ നിര്‍മ്മാണ പാഠമാണ് കലാരംഗത്ത് പ്രവേശിക്കാന്‍ ഖദീജത്ത് നിദയ്‌ക്ക് പ്രാചോദനമായത് തുടക്കത്തില്‍ നേരമ്പോക്കിനാണ് ചെയ്‌തിരുന്നതെങ്കിലും തന്റെ കരവിരുതിന് പ്രോത്സാഹനം ലഭിച്ചതോടെ സജീവമായി രംഗത്തിറങ്ങുകയായിരുന്നു. ഭാവിയില്‍ മികച്ചൊരു തൊഴിലായി ഇത് സ്വീകരിക്കാനും അതുവഴി നല്ല വരുമാനവും നിദ സ്വപ്‌നം കാണുന്നു.മൊഗ്രാല്‍ നാങ്കി റോഡിലെ പ്രവാസിയായ മുഹമ്മദ് ഇഖ്‌ബാല്‍-നസീമ ബാനു ദമ്പതികളുടെ മകളാണ് നിദ. രക്ഷിതാക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും നല്ല പ്രോത്സാഹനം ലഭിക്കുന്നതായി നിദ പറഞ്ഞു.
നിദയുടെ കലിഗ്രാഫിയും വിഭവങ്ങളും കഴിഞ്ഞ വര്‍ഷം എം എസ് മൊഗ്രാല്‍ ലൈബ്രറി മൊഗ്രാല്‍ ടൗണില്‍ പ്രദര്‍ ശിപ്പിച്ചിരുന്നു. നിദയുടെ കരവിരുതിനെ നാട്ടുകാര്‍ ഏറെ പ്രശംസിച്ചിരുന്
നു.