പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തില്‍ മുഖ്യമന്ത്രി വാ തുറക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് എം.കെ മുനീര്‍ എം.എല്‍.എ.
സി.പി.എമ്മാണ് ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടിയെന്നും മുനീര്‍ കുറ്റപ്പെടുത്തി. കാമ്ബസുകളില്‍ തീവ്രവാദം വളര്‍ത്തുന്നുന്നുണ്ടെന്നാണ് സി.പി.എം പറയുന്നത്. ഏതു കാമ്ബസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് അഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണം. അങ്ങനെ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗുമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്ലസ് വണ്‍ പുതിയ ബാച്ച് അനുവദിക്കാത്തത് സംസ്ഥാനത്തെ വിദ്യാര്‍ഥികളെ രണ്ടു തട്ടിലാക്കുമെന്നും എം.കെ മുനീര്‍ പ്രതികരിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ ബാച്ച് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു,
നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ സര്‍ക്കാരിന് പിന്തുണയുമായിബിജെപി എം.പി സുരേഷ്‌ഗോപിയും രംഗത്ത് വന്നു,
നല്ല ബുദ്ധിയുള്ള സര്‍ക്കാരാണ് ഇവിടെയുള്ളത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എന്തെങ്കിലും തെറ്റ് വന്നാല്‍ മാത്രം വിമര്‍ശിക്കാമെന്നും അല്ലാതെ ചുമ്മാ സര്‍ക്കാരിനെ കുറ്റം പറയരുതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ ബിജെപി സംസ്ഥാന പ്രസിഡന്റ് ആവുമെന്ന് പ്രതീക്ഷിക്കുന്ന സുരേഷ് ഗോപിയുടെ പിന്തുണ പിണറായി തള്ളുമോ കൊള്ളുമോ എന്ന് കണ്ടറിയണം,
എല്ലാ കാര്യത്തിനും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത് അദ്ദേഹം രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ഭരണകര്‍ത്താവ് കൂടിയാണ്. അദ്ദേഹം പറയേണ്ടതില്ല. ചെയ്താല്‍ മതിയെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സര്‍ക്കാര്‍ തീരുമാനം രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും സുരേഷ് ഗോപി കട്ടപ്പനയില്‍ പറഞ്ഞു.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല.
ു.