ജില്ലയിലെ അഞ്ച്‌ പൊലീസ്‌ സ്റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു

 കാസര്‍കോട്‌: ജില്ലയിലെ കുമ്പള, വിദ്യാനഗര്‍, അമ്പലത്തറ, ബേഡകം, ബേക്കല്‍ എന്നീ പൊലീസ്‌റ്റേഷനുകളില്‍ ശിശുസൗഹൃദ ഇടങ്ങള്‍ തുറന്നു. വിവിധ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ക്കൊപ്പം പൊലീസ്‌ സ്‌റ്റേഷനിലെത്തുന്ന കുട്ടികള്‍ക്ക്‌ ഭയരഹിതരായി സമയം ചെലവഴിക്കാനും ടി.വി കാണാനും പുസ്‌തകങ്ങള്‍ വായിക്കാനും ചിത്രം വരയ്‌ക്കാനുമൊക്കെയുള്ള സൗകര്യങ്ങള്‍ ശിശുസൗഹൃദ ഇടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്‌. നഴ്‌സറി സ്‌കൂളുകളിലും പാര്‍ക്കുകളിലുമുള്ളതിന്‌ സമാനമായ അന്തരീക്ഷവുമായാണ്‌ ശിശുസൗഹൃദ പൊലീസ്‌ സ്റ്റേഷനുകള്‍ കുട്ടികളെ വരവേല്‍ക്കുക. മായാവിയും ഛോട്ടാ ഭീമും ഡോറയും മിക്കി മൗസും ഉള്‍പ്പെടെ പ്രിയ കാര്‍ട്ടൂണ്‍ കൂട്ടുകാരുടെ ചിത്രങ്ങളും കളിക്കോപ്പുകളുമാണ്‌ പുതിയ ശിശു സൗഹൃദ സ്റ്റേഷനുകളില്‍ സജ്ജീകരിച്ചിരിക്കുന്നത്‌.

അമ്പലത്തറ പൊലീസ്‌ സ്‌റ്റേഷനിലെ ശിശുസൗഹൃദ ഇടം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്‌ഘാടനം ചെയ്‌തു. പുല്ലൂര്‍പെരിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.കെ. അരവിന്ദന്‍ ആധ്യക്ഷം വഹിച്ചു. കാലിച്ചാനടുക്കം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എസ്‌.പി.സി അംഗങ്ങള്‍ പങ്കെടുത്തു.

ബേഡകം ശിശുസൗഹൃദ പൊലീസ്‌ സ്റ്റേഷന്‍ ബേഡകം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ധന്യ ഉദ്‌ഘാടനം ചെയ്‌തു. ബേഡകം ഇന്‍സ്‌പെക്ടര്‍ ടി ദാമോദരന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം എസ്‌.എന്‍. സരിത, ബേഡകം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ മാധവന്‍, കാറഡുക്ക ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സാവിത്രി, ബേഡകം പഞ്ചായത്ത്‌ അംഗം പി ശ്രുതി, ജനമൈത്രി ബീറ്റ്‌ ഓഫീസര്‍ രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സബ്‌ ഇന്‍സ്‌പെക്ടര്‍ സുമേഷ്‌ രാജ്‌ സ്വാഗതവും, സ്റ്റേഷന്‍ റൈറ്റര്‍ കെ ജി രമേശന്‍ നന്ദിയും പറഞ്ഞു. ബേഡകം സ്റ്റേഷനിലെത്തുന്നവര്‍ക്കായി കളിപ്പാട്ടങ്ങളും സ്‌ത്രീകള്‍ക്കായി മുലയൂട്ടാനുളള പ്രത്യേക സൗകര്യവും, ശൗചാലവും ഒരുക്കിയിട്ടുണ്ട്‌.

കുമ്പള ശിശുസൗഹൃദ പൊലീസ്‌ സ്റ്റേഷന്‍ എ കെ എം അഷ്‌റഫ്‌ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. കുമ്പള പഞ്ചായത്ത്‌ പ്രസിഡന്റ്‌ താഹിറ യൂസഫ്‌, പഞ്ചായത്ത്‌ മെമ്പര്‍ പ്രേമാവതി എന്നിവര്‍ സംസാരിച്ചു. ഐ.പി.എസ്‌.എച്ച്‌.ഒ. പി പ്രമോദ്‌ സ്വാഗതവും സബ്‌ ഇന്‍സ്‌പെക്ടര്‍ പി കെ അനീഷ്‌ നന്ദിയും പറഞ്ഞു.

ബേക്കല്‍ ശിശുസൗഹൃദ പൊലീസ്‌ സ്റ്റേഷന്‍ ബേക്കല്‍ സബ്‌ഡിവിഷന്‍ ഡിവൈ എസ്‌ പി സി. കെ. സുനില്‍ കുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. പഞ്ചായത്ത്‌ മെമ്പര്‍ ഹാരിഫ്‌ അങ്കകളരി, പൊലീസ്‌ ഇന്‍സ്‌പെക്ടര്‍ യു പി വിപിന്‍ , സബ്‌ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.വിദ്യാനഗര്‍ പൊലീസ്‌ സ്റ്റേഷനിലെ ശിശുസൗഹൃദ കേന്ദ്രത്തിന്റെയും സന്ദര്‍ശക മുറിയുടെയും ഉദ്‌ഘാടന ചടങ്ങില്‍ എന്‍.എ. നെല്ലിക്കുന്ന്‌ എം.എല്‍.എ ആധ്യക്ഷം വഹിച്ചു. ചെങ്കള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാദര്‍ ബദരിയ ശിശുസൗഹൃദ കേന്ദ്രം തുറന്നു കൊടുത്തു. ഇന്‍സ്‌പെക്ടര്‍ വി.വി. മനോജ്‌ സന്ദര്‍ശക മുറി തുറന്നു കൊടുത്തു. വാര്‍ഡംഗം ഖദീജ, പൊലീസുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത


്തു.

أحدث أقدم
Kasaragod Today
Kasaragod Today