കാഞ്ഞങ്ങാട്: മൊബൈൽ ചാറ്റിങ്ങിനി ടയിൽ പരിചയപ്പെട്ട യുവതിയുടെ കൊ ഞ്ചലിൽ മയങ്ങിയ യുവാവിന്റെ നാണവും മാനവും പോയി.
ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരി ധിയിൽപ്പെട്ട 20 കാരനാണ് ചാറ്റിങ്ങിനിട യിൽ പരിചയപ്പെട്ട യുവതിയുടെ തേൻ കെണിയിൽ കുടുങ്ങിയത്. ചാറ്റിങ്ങിൽ പ രിചയപ്പെട്ട യുവതിയുമായി പലദിവസങ്ങ ളിലായി യുവാവ് വീഡിയോ കോളിൽ ബ ന്ധപ്പെട്ടിരുന്നു. ഇതിനിടയിൽ വിദ്യാർത്ഥി നിയാണെന്ന് പരിചയപ്പെട്ട യുവതി തന്റെ പേര് പ്രിയശർമ്മ യാണെന്ന് പറയുകയും ചെയ്തു. നിരന്തര സംഭാഷണത്തി നിടയിൽ യുവതിയുടെ വാക്കുകളിൽ മയങ്ങിയ യുവാവ് വീഡി യോകോളിനിടയിൽ യുവതി പറയുന്നതിനനുസരിച്ച് തന്റെ നഗ്നത കാണിച്ചുകൊടുത്തിരുന്നു. ഇങ്ങനെ പലതരത്തിലു ള്ള ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് യുവതിയുടെ സ്വഭാവം മാറിയത്. പിന്നീട് ഭീഷണി തുടങ്ങി. 15000 രൂപ നൽകിയി ല്ലെങ്കിൽ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ പണം കൊടുക്കാനുള്ള സാമ്പ ത്തികശേഷി യുവാവിന് ഉണ്ടായിരുന്നില്ല. ഇതോടെ യുവാ വിന്റെ നഗ്നദൃശ്യങ്ങൾ ഇദ്ദേഹത്തിന്റെ രണ്ട് വനിതാസുഹൃ ത്തുക്കൾക്ക് ഫോണിൽ പരിചയപ്പെട്ട യുവതി അയച്ചുകൊ ടുത്തു. പണം നൽകിയില്ലെങ്കിൽ ഇതുപോലെ മുഴുവൻ സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുമെന്ന് വീണ്ടും യുവതി മുന്നറിയിപ്പുനൽകി. ഇതോടെ ഗത്യന്തരമില്ലാതെ യുവാവ് ഹോസ്ദുർഗ് പോലീസിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ കേസെടുക്കാൻ നിർവ്വാഹമില്ലെന്ന് പറഞ്ഞ് പോലീസും യു വാവിനെ കയ്യൊഴിഞ്ഞിരിക്കുകയാണ
്.