കണ്ണൂർ സർവകലാശാല അത്‌ലറ്റിക്ക് മീറ്റിൽ വലിയ കുതിപ്പുമായി കാസർകോട് ഗവ. കോളേജും മൂന്നാട്പീ പ്പിൾസ് സഹകരണ കോളേജും . 25 പോയന്റ് നേടിയ പ്പിൾസ് കോളേജ് സർവകലാശാലയിൽ മൂന്നാം സ്ഥാനത്താണ്. ഒരുപോയന്റ് അധികം നേടി കാസർകോട് ഗവ. കോളേജാണ് രണ്ടാംസ്ഥാനത്ത്.
പീപ്പിൾസ് കോളേജിനായി എ എസ് ശ്രീരാഗ്, കെ എസ് വിഷ്ണു പ്രസാദ് എന്നിവർ ഓരോ സ്വർണവും രണ്ടു വീതം വെള്ളിയും നേടി. ജി വിസ്മയ, ടി അനില, പി ആർ അമർനാഥ് എന്നിവർ വെള്ളിയും കെ പി മുഹമ്മദ് ഷംസീർ വെള്ളിയും വെങ്കലവും നേടി. പി ആർ ശ്രീരാജ്, വി വി അഭിമന്യു എന്നിവർ വെങ്കലം നേടി. സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ കെ വി സജിത്ത് അതിയാമ്പൂരാണ് ടീം മാനേജർ.