ബന്തടുക്ക: ബന്തടുക്ക മാണിമൂലയില്‍ സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും മൂന്ന് സി പി എം പ്രവര്‍ത്തകരും ആശുപത്രിയിൽ,യൂത്ത് കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാണിമൂലയ്ക്ക് നേരെ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദ്ധനവും ജാതി പേര് വിളിച്ച് ആക്ഷേപവും ഉണ്ടായതാണ് പരാതി ലോക്കൽ സെക്രട്ടറി ശ്രീജിത്ത് ബന്തടുക്ക, ദാമോദരന്‍ ബേത്തലം, കരിം മാണിമൂല, മുഹമ്മദ് കുഞ്ഞി മൊട്ട, ഇക്ബാല്‍ മാണിമൂല തുടങ്ങിയവരുടെ നേതൃത്വത്തില്ള്ള സംഘമാണ് ആക്രമിച്ചതെന്ന് . മാണിമൂല കടയുടെ മുന്‍പില്‍ ഇരിക്കുകയായിരുന്ന രഞ്ജിത്തിനെ യാതൊരു പ്രകോപനവും ഇല്ലാതെയാണ് ആക്രമിച്ചത് പരിക്കേറ്റ രഞ്ജിത്ത് ബേഡകം താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആണ്സം, സി പി പി എം മാണിമൂല ബ്രാഞ്ച് സമ്മേളനം അലങ്കോലപ്പെടുത്താന്‍ കൊടിതോരണങ്ങള്‍ ഇരുട്ടിന്റെ മറവില്‍ തകര്‍ക്കുകയും കോണ്‍ഗ്രസ്സിന്റെ കൊടികള്‍ പതാക ഉയര്‍ത്തുന്ന സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്ത് കോണ്‍ഗ്രസുകാര്‍ പ്രശ്‌നത്തിന് തുടക്കമിട്ടുഎന്നാണ് സിപി എം പറയുന്നത് . ഇന്ന് രാവിലെ പതാകകള്‍ നഷ്ടപ്പെട്ടത് പുനസ്ഥാപിക്കാന്‍ പോകുന്ന സമയത്ത് ഒരു പറ്റം യൂത്ത് കോണ്‍ഗ്രസ്സ്‌കാര്‍ ബ്രാഞ്ച് സെക്രട്ടറിയായ കരീമിനെയും എല്‍ അംഗമായ ദാമോധരന്‍, ബ്രാഞ്ച് അംഗമായ രാജന്‍ എന്നിവരെയും കയ്യേറ്റം ചെയ്തു എന്നാണ് ആരോപണം . രാജനെ ജാതിപ്പേര് വിളിച്ച് അക്ഷേപിച്ചു രഞ്ജിത്ത്, റഷീദ്, ഗോകുല്‍, അബ്ദുള്‍ റസാഖ്, ഹനീഫ ഏണിയാടി, നിധീഷ് കപ്പണ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അതിക്രമം. പരിക്ക് പറ്റിയ കരീം, ദാമോധരന്‍, എം , രാജന്‍ എന്നിവരെ ബേഡകം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് കൂട്ടരും പോലീസിൽ പരാതി നല്‍കി.
യൂത്ത് കോൺഗ്രസ് കുറ്റിക്കോൽ സെക്രട്ടറിയെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി പരാതി
mynews
0