കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. അടോട്ട്‌കയ ജി ഡബ്ല്യൂ എല്‍ പി സ്‌കൂളിലെ അധ്യാപികയായ കള്ളാര്‍, ചുള്ളിയോട്ടെ മാധവി (46)യാണ് മരിച്ചത്. രാത്രി 8. 15 മണിയോടെയാണ് സംഭവം. ക്ലാസിനിടയില്‍ തനിക്ക് ക്ഷീണം തോന്നുന്നുവെന്നും ക്ലാസ് നിര്‍ത്തുകയാണെന്നും പറഞ്ഞതായി പറയുന്നു. ഒറ്റയ്‌ക്കാണ് മാധവി താമസം. രാത്രി കൂട്ടു കിടപ്പിനു സഹോദരന്റെ മകന്‍ എത്തിയപ്പോഴാണ് മാധവിയെ വീട്ടിനകത്തു വീണു കിടക്കുന്നത് കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പരേതനായ ബാബുവാണ് ഭര്‍ത്താവ്. മക്കളില്ല.
ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട അധ്യാപിക കുഴഞ്ഞു വീണു മരിച്ചു
mynews
0