ജന ഹൃദയങ്ങളിലേക്ക് വീണ്ടും സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്മ

കാസർകോട്: സൗജന്യ വൈദ്യുതീകരണ പ്രവർത്തനവുമായി വീണ്ടും ജന മനസ്സുകളിൽ ഇടം പിടിക്കുകയാണ് സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്‌മ കാസറഗോഡ്, കഴിഞ്ഞ ഒരു വർഷ കാലയളവിൽ 24 വീടുകളുടെ സൗജന്യ വൈദ്യുതീകരണമാണ്‌ സംഘടന നടത്തിയത്.. വരുന്ന മൂന്നാം തിയതി (3/10/21) ആറു വീടുകളുടെ വൈദ്യുതീകരണ ജോലി കൂടി ഏറ്റെടുത്ത് സമൂഹത്തിനു ഒരിക്കൽ കൂടി മാതൃകയാവുകയാണ് സാന്ത്വനം ഇലക്ട്രീഷ്യൻ കൂട്ടായ്മ.. കാസറഗോഡ് ജില്ലയിൽ പെട്ട ചേരങ്കൈ, മഞ്ഞംപ്പാറ, പള്ളപ്പാടി, മധൂർ, ചെമ്പിരിക്ക, മൈലാട്ടി, എന്നീ മേഖലകളിലെ ആറു വീടുകളുടെ സൗജന്യ വൈദ്യുതീകരണ ജോലിയാണ് സംഘടന ഏറ്റെടുത്തിട്ടുള്ളത്.. കൂട്ടായ്മയുടെ ഇരുപത്തി അഞ്ചാമത്തെ (മൈലാട്ടി, ബാര) വീടിന്റെ വൈദ്യുതീകരണ ജോലിയുടെ സ്വിച്ച് ഓണ് കർമ്മം കാസറഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഹു:ഷാനവാസ് പാദൂർ നിർവഹിക്കും, സാമൂഹിക പ്രവർത്തകൻ മുനീർ പെരുമ്പള പ്രസ്തുത പരിപാടിയിൽ അഥിതി ആയി എത്തുന്നു.. കൂട്ടായ്മയുടെ ഇരുപത്തി ആറാമത്തെ (ചേരങ്കൈ) ജോലിയുടെ ഉൽഘാടന കർമ്മം നിർവഹിക്കുന്നത് മാധ്യമ രംഗത്ത് വ്യക്തമായ മുഖമുദ്ര പതിപ്പിച്ച പബ്ലിക് കേരള ചീഫും മാധ്യമ പ്രവർത്തകനുമായ ബഹു: ഖാദർ കരിപ്പൊടി അവർകളാണ്.. ഇരുപത്തി ഏഴാമത്തെ വീടിന്റെ (മഞ്ഞംപാറ) സ്വിച്ച് ഓണ് കർമ്മം മാധ്യമ പ്രവർത്തകനും now india ചീഫ് എഡിറ്ററുമായ ബഹു: എ ബി കുട്ടിയാനം അവർകൾ നിർവഹിക്കും.. കൂട്ടായ്മയുടെ ഇരുപത്തി എട്ടാമത്തെ (പള്ളപ്പാടി) വീടിന്റെ ജോലിയുടെ ഉത്ഘാടന കർമ്മം പള്ളപ്പാടി വാർഡ് മെമ്പർ ബഹു: അബ്ദുൽ ഖാദർ മദ്ക്കം അവർകൾ നിർവഹിക്കും, ചടങ്ങിൽ മാധ്യമ പ്രവർത്തകനും പൊതുപ്രവർത്തന രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹു: എ ബി കുട്ടിയാനം അവർകൾ മുഖ്യ അതിഥി ആയി എത്തുന്നു.. ഇരുപത്തി ഒമ്പതാമത്തെ (മധൂർ) വീടിന്റെ സ്വിച്ച് ഓണ് കർമ്മം നിർവഹിക്കുന്നത് സാമൂഹിക പ്രവർത്തകൻ ബഹു: ഹൈദർ മധൂർ അവർകളാണ്.. കൂട്ടായ്മയുടെ മുപ്പതാമത്തെ (ചെമ്പിരിക്ക) വൈദ്യുതീകരണ ജോലിയുടെ ഉൽഘാടനം ചെമ്പിരിക്ക മുബാറക് മസ്ജിദ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ബഹു: ഖാസിം കല്ലട്ര അവർകൾ നിർവഹിക്കുന്നതാണ്..
أحدث أقدم
Kasaragod Today
Kasaragod Today