പരവനടുക്കം സ്വദേശി ഹരീഷ് തോട്ടത്തിലിന്റെയും കാറഡുക്ക സ്വദേശി സുകന്യയൂടെയും മകള്‍ പാര്‍വതി ബാലയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്. രണ്ട് വയസും മുന്ന് മസവും പ്രായമായ ഈ കുഞ്ഞ് പ്രായത്തില്‍ കവിഞ്ഞ പക്വതയിലൂടെയാണ് അഭിമാനത്തിന്റെ നെറുകയിലെത്തിയത്. മലയാളം, തമിഴ് സിനമാ ഗാനങ്ങളുടെ ആദ്യത്തെ മുസിക് കേള്‍ക്കുമ്പോ തന്നെ പാട്ട് ഏതാണെന്ന് തിരിച്ചറിയുകയും അതിന്റെ പല്ലവി പാടുകയും ചെയ്യുന്ന പാര്‍വ്വതി ദേശീയ നേതാക്കളുടെ ഫോട്ടോകളും വിവിധ രാജ്യങ്ങളുടെ പതാകകളും വളരെ വേഗത്ത തിരിച്ചറിയുകയും പറയുകയും ചെയ്യും. ഏകദേശം എല്ലാ മൊബൈല്‍ അപ്ലിക്കേഷനുകളുടെ പേരുകളും കുരുന്നിന് മനപാഠമാണ്. മനുഷ്യ ശരീരത്തിലെ അവയവങ്ങളുടെ പേര് ഇംഗ്ലീഷില്‍ പറയുമ്പോ തൊട്ടു കാണിക്കുന്നതിലും, പൊതു വിഞ്ജനവുമായി ബന്ധപ്പെട്ട ഒരുപാട് ചോദ്യങ്ങള്‍ക്ക് സംശയലേശമന്യേ ഉത്തരങ്ങള്‍ നല്‍കുന്നതിലും പാര്‍വ്വതി ബാലയ്ക്ക് അസാമാന്യ വൈഭവമുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് കുട്ടിയെ തേടി ദേശീയ നേട്ടമെത്തിയത്.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി പരവനടുക്കത്തെ രണ്ടര വയസുകാരി പാർവതി ബാല
mynews
0