കാസർകോട്,
കലക്ടറേറ്റ് മാർച്ച് നടത്തിയ എംഎസ്‌എഫ് പ്രവർത്തകർ പൊലീസിന് നേരെ ചെളി വാരിയെറിഞ്ഞുവെന്ന്,മഞ്ചേശ്വരം പൊലീസ് ഇൻസ്‌പെക്ടർ എ സന്തോഷ്‌കുമാറിന് നേരെയാണ് ചെളി എറിഞ്ഞത്. അദ്ദേഹത്തിന്റെ യൂണിഫോമും മാസ്‌കും മലിനമായി.
കൂടുതൽ പ്ലസ് വൺ സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എംഎസ്‌എഫ് മാർച്ച്.
ഗവ. കോളേജ് പരിസരത്തുനിന്ന് പ്രകടനമായെത്തിയ നൂറുകണക്കിന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസിന് നേരെയും ജലപീരങ്കി വാഹനത്തിന് നേരെയും പ്രവർത്തകർ കൊടികെട്ടിയ വടിയെറിഞ്ഞു. ഉദ്ഘാടന ശേഷം ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ വീണ്ടും ജലപീരങ്കി പ്രയോഗിച്ചു
പൊലീസിന് നേരെ അതിക്രമം നടത്തിയതിനും സാമൂഹ്യ അകലം പാലിക്കാതെ മാർച്ച് നടത്തിയതിനും എംഎസ്‌എഫ് പ്രവർത്തകർക്കെതിരെ കേസെടുത്തു,
എം.എസ്.എഫ് ജില്ല പ്രസിഡൻറ് അനസ് എതിർത്തോട്, ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, മറ്റു ഭാരവാഹികളായ അസ്ഹറുദ്ദീൻ മണിയനോടി, സിദ്ദീഖ് മഞ്ചേശ്വരം, അഷ്റഫ് ബോവിക്കാനം, ജാബിർ തങ്കയം, സഹദ് അംഗടിമുഗർ, റംഷിദ് തോയമ്മൽ, റഹീം പള്ളം, ശാനിഫ് നെല്ലിക്കട്ട എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
മാർച്ചിൽ പോലീസിന് നേരെ ചെളി എറിഞ്ഞുവന്ന്,കാസർകോട്ടെ 10എം എസ് എഫ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു
mynews
0