മുന്നാട്‌ എ യുപി സ്‌കൂളിലെ ആട്‌ ഗ്രാമം പദ്ധതിയില്‍ അഞ്ചു കുട്ടികള്‍ക്ക്‌ ആടിനെ വിതരണം ചെയ്‌തു

മുന്നാട:്‌ മുന്നാട്‌ എ യുപി സ്‌കൂളിലെ ആട്‌ ഗ്രാമം പദ്ധതിയില്‍ അഞ്ചു കുട്ടികള്‍ക്ക്‌ ആടിനെ വിതരണം ചെയ്‌തു. പരിപാടിയില്‍ ഹെഡ്‌മാസ്റ്റര്‍ കെ.ബാലകൃഷ്‌ണന്‍ വിതരണം നിര്‍വ്വഹിച്ചു. അധ്യാപകരായ കൃഷ്‌ണന്‍, സുശീല, ജോമി, ജ്യോതി, ദാമോദരന്‍ പ്രസംഗിച്ചു.2015 നവംബര്‍ മാസത്തില്‍ ബേഡഡുക്ക പഞ്ചായത്തിന്റെയും മുന്നാട്‌ സ്‌കൂളിന്റെയും സംയുക്ത സംരംഭമായ ആട്‌ ഗ്രാമം പദ്ധതി 13 ആടുകളെ വിതരണം ചെയ്‌തു കൊണ്ടാണ്‌ ആരംഭിച്ചത്‌. സ്‌കൂളിലെ നിര്‍ധനരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക്‌ പഠനത്തോടൊപ്പം തന്നെ വരുമാനവും കണ്ടെത്തുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.സ്‌കൂളില്‍ നിന്ന്‌ വിതരണം ചെയ്യുന്ന ആടിന്റെ ആദ്യത്തെ കുഞ്ഞിനെ സ്‌കൂളില്‍ തിരിച്ച്‌ ഏല്‍പ്പിക്കുകയും അത്‌ അര്‍ഹരായ മറ്റു കുട്ടികളെ കണ്ടെത്തി വിതരണം ചെയ്യുകയുമാണ്‌ പദ്ധതി. അതിന്റെ രണ്ടാം ഘട്ടമായി 2016ല്‍ വീണ്ടും 15 ആടുകളെ ബേഡഡുക്ക പഞ്ചായത്തിന്റെ സഹകരണത്തോടെ കുട്ടികള്‍ക്ക്‌ നല്‍കാന്‍ കഴിഞ്ഞു .2021 ലും ഈ പദ്ധതി തുടര്‍ന്നുപോകുന്നു. ഇപ്പോള്‍ ഏകദേശം 80 ലധികം ആടുകളെ കുട്ടികള്‍ക്ക്‌ വിതരണം ചെയ്‌തു.
أحدث أقدم
Kasaragod Today
Kasaragod Today