കര്‍ഷക പ്രക്ഷോഭം; എസ്ഡിപിഐ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു
കാസർഗോഡ്: കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐയുടെ നേതൃത്വത്തിൽ കാസർഗോഡ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
യുപിയിലെ ലഖിംപൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചുകയറ്റി ഒന്‍പതുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പരിപാടി സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് ജില്ലയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
പാർട്ടി ബ്രാഞ്ച് തലങ്ങളിൽ നടത്തിയ പ്രതിഷേധത്തിലും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലിലും നിരവധി പേര്‍ പങ്കെടുത്തു. ജില്ലാ മണ്ഡലം നേതാക്കൾ പ്രതിഷേധങ്ങൾക്ക് നേതൃത്വം നല്‍കി.
കര്‍ഷക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഈ മാസം 18 ന് സംസ്ഥാന വ്യാപകമായി ട്രെയിന്‍ തടയൽ സമരത്തിനും എസ്ഡിപിഐ തീരുമാനിച്ചിട്ടുണ്ട്.
കര്‍ഷക പ്രക്ഷോഭം: കാസർകോട് ജില്ലയിൽ ബ്രാഞ്ച് തലങ്ങളിൽ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് എസ്ഡിപിഐ
mynews
0