ബേഡകം: തോട്ടത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതു ചോദ്യം ചെയ്‌തതിനാണെന്നു പറയുന്നു, കര്‍ഷകനുനേരെ ആസിഡ് അക്രമണം. പരിക്കേറ്റ ചട്ടഞ്ചാല്‍, ബിട്ടിക്കല്ലിലെ അരവിന്ദാക്ഷനെ (48)നെ നുള്ളിപ്പാടിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈകളിലുമാണ് പരിക്ക്.
ഇന്നലെ വൈകുന്നേരം ബേഡകം, ചിറക്കടവിലാണ് സംഭവം. ഇവിടെ തന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍, തൊട്ടടുത്തുള്ള പാക്കത്തെ മുങ്ങത്ത് നാരായണന്‍ നായരുടെ തോട്ടത്തിലെ പണിക്കാരനായ ജോണ്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞുവെന്നും ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടയല്‍ ആസിഡ് തേവുകയായിരുന്നുവെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. പ്രതിക്കെതിരെ വധശ്രമം, ആസിഡ് അക്രമണം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പ്രതിയെ കസ്റ്റഡിയിലെടുത്തതായും ബേഡകം പൊലീസ് പറഞ്ഞു.
കര്‍ഷകനുനേരെ ആസിഡ് അക്രമണം, പ്രതി അറസ്റ്റില്‍
mynews
0