കൂഡ്‌ലു വില്ലേജ്‌ ഓഫീസ്‌ വിഭജിക്കണമെന്ന്‌ സിപിഎം മൊഗ്രാല്‍പുത്തൂര്‍ ലോക്കല്‍ സമ്മേളനം

കല്ലങ്കൈ: മൊഗ്രാല്‍പുത്തൂര്‍, മധുര്‍ പഞ്ചായത്തുകളിലായി പരന്നു കിടക്കുന്നതും ഇരുപതിനായിരത്തിലേറെ ജനസംഖ്യയുമുള്ള കൂഡ്‌ലു വില്ലേജ്‌ ഓഫീസ്‌ വിഭജിക്കണമെന്ന്‌ സിപിഎം മൊഗ്രാല്‍പുത്തൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം എം.രാജഗോപാലന്‍ എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. കെ കുഞ്ഞിരാമന്‍, ബി. നിഷ്‌മിത, സിറാജുദ്ദീന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ലോക്കല്‍ സെക്രട്ടറി റഫീഖ്‌ കുന്നില്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി. ബാലന്‍, എം.സുമതി, ഏരിയാസെക്രട്ടറി കെ.എ.മുഹമ്മദ്‌ ഹനീഫ, പി.വി. കുഞ്ഞമ്പു, എം.രാമന്‍, എം.കെ. രവീന്ദ്രന്‍, എ. രവീന്ദ്രന്‍, കെ.രവീന്ദ്രന്‍, പൈക്കം ഭാസ്‌കരന്‍, എന്നിവര്‍ സംസാരിച്ചു. റഫീഖ്‌ കുന്നില്‍ സെക്രട്ടറിയായി പതിമൂന്നംഗ ലോക്കല്‍ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today