വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മുള്ളേരിയ: വീടിനു സമീപത്തെ കമ്മ്യൂണിറ്റിഹാളിന്റെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടോള്‍, നീരോളിപ്പാറയിലെ മാധവയുടെ മകന്‍ സുകുമാരന്‍ (30)ആണ്‌ മരിച്ചത്‌. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ആദൂര്‍ പൊലീസ്‌ സ്ഥലത്തെത്തി . ഇന്‍ക്വസ്റ്റ്‌ നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. അമിത മദ്യപാനമാണ്‌ മരണകാരണമെന്നാണ്‌ പ്രാഥമിക നിഗമനമെന്നു പൊലീസ്‌ പറഞ്ഞു. അമ്മ: നാരായണി. സഹോദരങ്ങള്‍: അശോക, മധു.
أحدث أقدم
Kasaragod Today
Kasaragod Today