ചെര്‍ക്കള ലയണ്‍സ്‌ ക്ലബ്ബ്‌ സ്‌കൂളുകളിലേക്ക് തെര്‍മോമീറ്ററും, മാസ്‌കും, പഠന ഉപകരണങ്ങളും വിതരണം ചെയ്തു

മുളിയാര്‍: ചെര്‍ക്കള ലയണ്‍സ്‌ ക്ലബ്‌ ബോവിക്കാനം ബി.എ.ആര്‍.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,എ.യുപി സ്‌കൂള്‍, ജി.എല്‍.പി.എസ്‌.ബാവിക്കര, എസ്‌.ഡി.പി.എ.എല്‍.പി.എസ്‌.മല്ലം എന്നിവിടങ്ങളിലേക്ക്‌ തെര്‍മോ മീറ്റര്‍, മാസ്‌ക്ക്‌,പഠന ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്‌തു. അബ്ദുല്‍ ഖാദര്‍, കബീര്‍, ഫൈസല്‍, അബ്ദുല്ല കുഞ്ഞി, എം.ടി. അബ്ദുല്‍ നാസര്‍, റഹ്മാന്‍, സത്താര്‍, അനീസ നേതൃത്വം നല്‍കി. പി.ടി.എ.പ്രസിഡണ്ടുമാരായ എ.ബി.കലാം, ബി.എം.ഹാരിസ്‌, ഹംസ, ബി.എ.ആര്‍.എച്ച്‌.എസ്‌. പ്രിന്‍സിപ്പള്‍ മെജോ ജോസഫ്‌, പ്രധാന അധ്യാപകരായ അരവിന്ദാക്ഷന്‍ നമ്പ്യാര്‍, പ്രേമ ബിന്ദു, സവാദ്‌, സത്യന്‍ എന്നിവര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത്‌ അംഗം അബ്ബാസ്‌, അധ്യാപകരായ വേണുകുമാര്‍, സിറാജ്‌ സംബന്ധിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today