കാസര്‍കോട് പുലിക്കുന്നില്‍ സ്വിഫ്റ്റ് കാറില്‍ കടത്തിയ 198 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടിയില്‍. ബംബ്രാണയിലെ മിതേഷ് ബി എന്നയാളെ അറസ്റ്റ് ചെയ്തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ബിജോയ് ഇ കെ യും പാര്‍ട്ടിയുമാണ് വാഹന പരിശോധന നടത്തിയത്. പാര്‍ട്ടിയില്‍ ഐ ബി പ്രിവന്റീവ് ഓഫീസര്‍ ബാബു പ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ് പി, മഞ്ജുനാഥന്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. കേസ് തുടര്‍നടപടിക്കായി കാസര്‍കോട് റേഞ്ചിന് കൈമാറി.
കാറിൽ കടത്തുകയായിരുന്ന കർണാടക മദ്യവുമായി യുവാവിനെ കാസർകോട്ട് പിടികൂടി
mynews
0