മാങ്ങാട് കൂളിക്കുന്നിൽ 19കാരി തൂങ്ങി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി

ഉദുമ: മാങ്ങാട്ട് പത്തൊമ്പതുകാരിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. മാങ്ങാട് കൂളിക്കുന്നിലെ സൈനുദ്ദീന്‍-നൂറുന്നിസ ദമ്പതികളുടെ മകള്‍ ഷംന(19)യെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഷംനയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. വിവാഹാലോചന മുടങ്ങിയതിന്റെ പേരില്‍ ഷംന കടുത്ത മാനസികവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇതാണോ ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമായിട്ടില്ല. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയെങ്കിലും ഡോക്ടര്‍ ഇല്ലാതിരുന്നതിനാല്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
أحدث أقدم
Kasaragod Today
Kasaragod Today