യുവമോര്‍ച്ചാ കലക്‌ട്രേറ്റ്‌ മാര്‍ച്ചിനു നേരെ ജലപീരങ്കി

കാസര്‍കോട്‌: പെട്രോളിനും ഡീസലിനും സംസ്ഥാനം നികുതി കുറയ്‌ക്കാത്തതില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച നടത്തിയ കലക്‌ട്രേറ്റ്‌ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ബാരിക്കേഡ്‌ തള്ളി നീക്കി മുന്നോട്ടു കടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെ പൊലീസ്‌ ജലപീരങ്കി ഉപയോഗിച്ച്‌ ചെറുത്തു. മാര്‍ച്ച്‌ ബി ജെ പി ജില്ലാ പ്രസിഡണ്ട്‌ രവീശതന്ത്രി കുണ്ടാര്‍ ഉദ്‌ഘാടനം ചെയ്‌തു. മാര്‍ച്ചിനു യുവമോര്‍ച്ചാ ജില്ലാ പ്രസിഡണ്ട്‌ ധനഞ്‌ജയ മധൂര്‍, പി ആര്‍ സുനില്‍, അഞ്‌ജു ജോസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
أحدث أقدم
Kasaragod Today
Kasaragod Today