അബുദബി :അബുദബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിൽ ദുബൈ ജുമൈറ 3 യിൽ സ്വദേശിയുടെ വീട്ടിൽ ഷെഫായി ജോലി ചെയ്യുന്ന കാസർകോട് ഉപ്പള ഏരൂർ പാച്ചാണി സ്വദേശി റഫീഖ് മുഹമ്മദിന് രണ്ട് കോടി രൂപ (10 ലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. റഫീഖ് മുഹമ്മദും ഒമ്പത് സുഹൃത്തുക്കളും ചേർന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് റഫീഖ് മുഹമ്മദ് പറഞ്ഞു, ആറ് വർഷം മുമ്പാണ് യു എ ഇ യിലെത്തിയത്. സമ്മാനതുക കടം വീട്ടാനും, ജീവകാരുണ്യ പ്രവർത്തനത്തിനും വിനിയോഗിക്കും അദ്ദേഹം അറിയിച്ചു.
അബുദാബി ബിഗ് ടിക്കറ്റ്, ഉപ്പള സ്വദേശിക്ക് രണ്ടു കോടി രൂപ സമ്മാനം
mynews
0