പെര്‍ള: പൊലീസിനെ കണ്ട് അഞ്ചു കിലോ കഞ്ചാവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ മുഖ്യപ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കണ്ണൂര്‍, താഴെചൊവ്വ, ആട്ടക്കടവിലെ നമിത് (29)ആണ് ബദിയഡുക്ക പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. 2020 ജുലൈ 30ന് ആണ് കേസിനാസ്‌പദമായ സംഭവം. പെര്‍ള, സുര്‍ഡേലുവില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. എസ് ഐ ആയിരുന്ന വി കെ അനീഷും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നമിത്, മുഹമ്മദ് ഫാസിം എന്നിവര്‍ ബൈക്കില്‍ എത്തിയത്. പൊലീസിനെ കണ്ടതോടെ ഇരുവരും ഓടിപ്പോയി. പിന്നീട് നമിത്തിന്റെ വീട്ടില്‍ എസ് ഐ പി കെ വിനോദ്‌കുമാറിന്റെ നേതൃത്വത്തില്‍ പലതവണ അന്വേഷിച്ചുപോയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. ഇതിനിടയിലാണ് നമിത് ഇന്നലെ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അതേസമയം ഇപ്പോഴും ഒളിവില്‍ കഴിയുന്ന കണ്ണൂരിലെ മുഹമ്മദ് ഫാസിം കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പൊലീസിനെ കണ്ട് കഞ്ചാവും ബൈക്കും ഉപേക്ഷിച്ച് രക്ഷപ്പെട്ട കേസിലെ മുഖ്യപ്രതി കീഴടങ്ങി
mynews
0