കോളേജ്‌ വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെതട്ടിക്കൊണ്ടുപോയ കേസ്‌; കാര്‍ തിരയുന്നു

കാസര്‍കോട്‌: മംഗളൂരുവിലെ കോളേജ്‌ വിദ്യാര്‍ത്ഥിനിയെ മറ്റൊരു പെണ്‍കുട്ടിയുടെ സഹായത്തോടെ മാനസപാര്‍ക്ക്‌ കാണാനെന്ന്‌ പറഞ്ഞ്‌ കബളിപ്പിച്ച്‌ മടിക്കേരിയിലേക്ക്‌ തട്ടിക്കൊണ്ടുപോയ കേസ്സില്‍ പ്രതികള്‍ ഉപയോഗിച്ച ചുവന്ന കാര്‍ കണ്ടെത്താന്‍ പൊലീസ്‌ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. കേസ്സിലെ രണ്ടാം പ്രതിയുടെ കാറാണിതെന്നാണ്‌ പൊലീസ്‌ നിഗമനം. അതേസമയം പ്രതികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഡി ആക്ടിവേറ്റ്‌ ചെയ്‌ത നിലയിലാണെന്ന്‌ പൊലീസിന്‌ വിവരം ലഭിച്ചു. പ്രതികള്‍ ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ചു നടത്തുന്ന പ്രസ്റ്റീജ്‌ എഡ്യൂ സൊല്യൂഷന്‍ എന്ന സ്ഥാപനത്തെക്കുറിച്ചും പൊലീസ്‌ അന്വേഷിക്കുന്നു. തമിഴ്‌നാട്‌, കര്‍ണാടക എന്നിവിടങ്ങളിലെ സ്വകാര്യ എഞ്ചിനീയറിങ്‌ കോളേജുകളുടെ ഏജന്റുമാരായാണ്‌ സംഘം പ്രവര്‍ത്തിക്കുന്നതെന്നും പൊലീസ്‌ സൂചിപ്പിച്ചു. ചട്ടഞ്ചാല്‍ പ്രസ്റ്റീജ്‌ എഡ്യൂ സൊല്യൂഷന്‍ സ്ഥാപന ഉടമകളായ ചട്ടഞ്ചാലിലെ സന്ദീപ്‌ സുന്ദരന്‍ (26), ബദിയഡുക്കയിലെ അഖിലേഷ്‌ ചന്ദ്രശേഖരന്‍ (26), കണ്ണൂര്‍ ആലക്കോട്ടെ ജോണ്‍സന്‍ (20) എന്നിവര്‍ക്കെതിരെയും പ്രതികളെ സഹായിച്ച മുള്ളേരിയയിലെ സന്ധ്യാ കൃഷ്‌ണന്‍ (20), കോഴിക്കോട്‌ സ്വദേശിനി അഞ്‌ജിത (24) എന്നിവര്‍ക്കെതിരെയും പൊലീസ്‌ കേസെടുത്തിട്ടുണ്ട്‌.നവംബര്‍ 28ന്‌ ഉച്ചയ്‌ക്കാണ്‌ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്‌. 29 ന്‌ പുലര്‍ച്ചെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ്‌ പെണ്‍കുട്ടിയെ കണ്ടെത്തിയത്‌. പൊലീസ്‌ പിന്നാലെയുണ്ടെന്ന്‌ മനസ്സിലാക്കിയ സംഘം പെണ്‍കുട്ടിയെ ഒരു ഹോസ്റ്റലിന്‌ മുന്നിലിറക്കി കാറില്‍ കടന്നു കളയുകയായിരുന്നുവെന്നു പൊലീസ്‌ പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today