ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും സംയുക്ത പരിശോധന

കാസര്‍കോട്‌: കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ട്രെയിനുകളിലും റെയില്‍വെ സ്റ്റേഷനുകളിലും സംയുക്ത പരിശോധന. റെയില്‍വെ പൊലീസ്‌, എക്‌സൈസ്‌, സാമൂഹ്യനീതിവകുപ്പ്‌ എന്നിവരാണ്‌ പരിശോധന നടത്തിയത്‌. മിനിഞ്ഞാന്നു ആരംഭിച്ച പരിശോധന 24 മണിക്കൂര്‍ നീണ്ടു നിന്നു. തൃശ്ശൂര്‍ റെയില്‍വെ സ്റ്റേഷന്‍ മുതല്‍ മംഗ്‌ളൂരു വരെ യാണ്‌ പരിശോധന. എസ്‌ ഐ ടി വി മോഹനന്‍, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ സുധാകരന്‍, ആര്‍ പി എഫ്‌ ഇന്‍സ്‌പെക്‌ടര്‍ വിജയകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ മനോജ്‌ കുമാര്‍ സാമൂഹ്യ ക്ഷേമ നീതിവകുപ്പിലെ ജിതിന്‍ നേതൃത്വം നല്‍കി.
أحدث أقدم
Kasaragod Today
Kasaragod Today