മുള്ളേരിയ: കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണപ്പെട്ട പ്ലസ്‌ടുവിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ മരിച്ചു. അഡൂര്‍, ജോഗിമൂലയിലെ ഹരീഷ് -ചന്ദ്രാവതി ദമ്പതികളുടെ മകള്‍ അവന്തിക (17) യാണ് ഇന്നലെ രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.
ഇന്നലെ വൈകുന്നേരമാണ് അവന്തികയെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അര്‍ച്ചന, അനുശ്രീ എന്നിവര്‍ അവന്തികയുടെ സഹോദരങ്ങളാണ്.
കെട്ടിത്തൂങ്ങിയ നിലയില്‍ കാണപ്പെട്ട പ്ലസ്‌ടുവിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ മരിച്ചു
mynews
0