പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്‌: പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ 18 കാരനെയാണ്‌ ഡിവൈ എസ്‌ പി പി ബാലകൃഷ്‌ണന്‍ നായര്‍ അറസ്റ്റു ചെയ്‌തത്‌. ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.ടൗണ്‍ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ്‌ പീഡനത്തിനു ഇരയായത്‌. 2021 നവംബര്‍ മാസത്തിലാണ്‌ കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടി ക്ലാസില്‍ അസ്വസ്ഥത കാണിച്ചതിനെ തുടര്‍ന്ന്‌ അധ്യാപിക ചോദിച്ചപ്പോഴാണ്‌ പീഡനത്തിനു ഇരയായ വിവരം വ്യക്തമായത്‌. തുടര്‍ന്ന്‌ ചൈല്‍ഡ്‌ ലൈനിനെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ്‌ ലൈന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനിതാ പൊലീസ്‌ സ്റ്റേഷനിലാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.
أحدث أقدم
Kasaragod Today
Kasaragod Today