ചെമ്പരിക്ക ഖാസി കേസ്,വീണ്ടും സമരം സജീവമാക്കാൻ ഒരുങ്ങി ആക്ഷൻ കമ്മിറ്റി

കാസര്‍കോട്‌: പുതുവത്സര സായാഹ്‌നത്തില്‍ പുതിയ സമരമുഖംതുറന്ന്‌ ഖാസി ആക്ഷന്‍ കമ്മിറ്റി ചെമ്പിരിക്ക. ഖാസി അബ്ദുല്ല മൗലവിയെ കൊല ചെയ്‌തവരെ നിയമത്തിന്‌ മുമ്പില്‍കൊണ്ട്‌ വരണമെന്നാവശ്യപ്പെട്ട്‌ നീണ്ട പതിമൂന്ന്‌ വര്‍ഷമായി പോരാടുന്ന ഖാസി കുടുംബവും ചെമ്പിരിക്ക ഖാസി ആക്ഷന്‍ കമ്മിറ്റിയും നാട്ടുകാരും ചേര്‍ന്ന്‌ പുതുവത്സര സായാഹ്‌നത്തില്‍ പുതിയൊരു സമര പോര്‍മുഖം തുറന്നു. യുസുഫ്‌ ബാഖവിയുടെ നേത്യത്വത്തില്‍ ഖാസിയുടെ ഖബര്‍ സിയാറത്തിന്‌ ശേഷം ആരംഭിച്ച പ്രതിഷേധ റാലിയില്‍100 കണക്കിനാളുകള്‍ പങ്കെടുത്തു. ശരീഫ്‌ ചെമ്പിരിക്ക അദ്ധ്യക്ഷംവഹിച്ച യോഗം യുസുഫ്‌ബാഖവി ഉല്‍ഘാടനം ചെയ്‌തു. ഹംസ സി എ, ഖലീല്‍ സി എ, മൊയ്‌തു ബേര്‍ക്ക, ദാവൂദ്‌ ചെമ്പിരിക്ക, അബ്‌ദുറഹ്മാന്‍ തുരുത്തി, ഹമീദ്‌ എം സി, സീദു കോളിയടുക്കം, റിയാസ്‌ പിഎം, ഖത്തര്‍ മജീദ്‌, ഇ അബ്ദുല്ല കുഞ്ഞി, ശാഫി സി എ സംസാരിച്ചു.
أحدث أقدم
Kasaragod Today
Kasaragod Today