പ്രമുഖ മത പണ്ഡിതൻ മാണിയൂര്‍ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി അന്തരിച്ചു

കണ്ണൂര്‍: പ്രമുഖ പണ്ഡിതനും കാസര്‍കോട് പയ്യക്കി ഉസ്താദ് അക്കാദമി പ്രിന്‍സിപ്പലും സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാരുടെ സഹോദരനുമായ മാണിയൂര്‍ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി (62) വിടവാങ്ങി. ഇന്നു രാവിലെ ഏഴോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് എടവച്ചാലിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നന്തി ദാറുസലാമില്‍ മുദരിസായിരുന്ന അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി ഒളവറ, മാങ്കാവ്, ബംഗളൂരു തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. മയ്യിത്ത് നിസ്‌കാരം ഇന്നു രാവിലെ 11ന് എടവച്ചാല്‍ പള്ളിയിലും സംസ്‌കാരം ഉച്ചയ്ക്ക് 12.30ന് മാണിയൂര്‍ പാറാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും നടക്കും.
أحدث أقدم
Kasaragod Today
Kasaragod Today