ആര്‍എസ്‌എസ്സിനേയും പോലിസിനേയും വിമര്‍ശിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ്; സോഷ്യൽ മീഡിയ ആക്റ്റീവ്സ്റ്റ് അറസ്റ്റില്‍

കോഴിക്കോട്: ആര്‍എസ്‌എസ്സിനേയും പോലിസിനേയും വിമര്‍ശിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് സോഷ്യൽ മീഡിയ അക്റ്റീവിസ്റ്റ് ഉസ്മാൻ കട്ടപ്പനയെ പോലീസ്ചെ അറസ്റ്റ്യ്തു ചെയ്തു,. ഇടുക്കി കട്ടപ്പന സ്വദേശിയായ ഉസ്മാന്‍ ഹമീദിനെയാണ് കട്ടപ്പന പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ആര്‍എസ്‌എസ് കലാപത്തിന് ശ്രമിക്കുന്നെന്ന മാധ്യമ റിപോര്‍ട്ട് മുന്‍നിര്‍ത്തി പോലിസിനേയും ആര്‍എസ്‌എസിനേയും വിമര്‍ശിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ വകുപ്പ് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തിയ ഉസ്മാനെ വൈകീട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് പറഞ്ഞു. ഈ കലാപ ഒരുക്കങ്ങളെല്ലാം കണ്ടിരിക്കുമ്ബോ നമ്മുടെ നാട്ടിലെ പോലിസിന്‍്റെയും, പൊതുബോധത്തിന്‍്റെയും അണ്ണാക്കില്‍ പലതവണ നമ്മള്‍ കണ്ടതുപോലെ പഴംതിരുകി വെച്ചിരിക്കുകയാണ്. ഒരുപക്ഷേ ആര്‍എസ്‌എസ് കലാപം തന്നെ നടത്തിയാലും ഇതുതന്നെയായിരിക്കും അവരുടെ നിലപാടെന്നായിരുന്നു ഉസ്മാന്റെ പ്രതികരണം.എസ്‌ഡിപിഐ,പ്രവർത്തകൻ കൂടിയാണ് ഉസ്മാൻ ഹമീദ് 
ഉസ്മാന്റെ അറസ്റ്റില്‍ വ്യാപക പ്രതിഷേധം സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നുണ്ട് .
أحدث أقدم
Kasaragod Today
Kasaragod Today