കാസർകോട് നിന്ന് 423 പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു, ഒരാൾ പിടിയിൽ.


കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നിരോധിത പുകിയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശിയെ കാസർകോട് വനിതാപോലീസ് അറസ്റ്റ് ചെയ്തു. എരിയാലിൽ താമസക്കാരനായ ദിജിരി ചൗഹാ(50)നാണ് അറസ്റ്റിലായത്.

ഇയാളിൽനിന്ന് 423 പായ്ക്കറ്റ് നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടിച്ചെടുത്തു. 20000 രൂപ വിലവരും. പാൻകടയുടെ മറവിലായിരുന്നു ഇവ വില്പന നടത്തിയിരുന്നത്. വനിതാ എസ്.ഐ. രമണി, പോലീസുകാരായ സുപ്രഭ, ശ്രീജ, സീന എന്നിവരാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്.

أحدث أقدم
Kasaragod Today
Kasaragod Today