ജില്ലാ മെഡിക്കല്‍ ഓഫീ സറായി ഡോ. എ.വി. രാംദാസിനെ നിയമിച്ചു

കാഞ്ഞങ്ങാട്‌:ജില്ലാ മെഡിക്കല്‍ ഓഫീ സറായി ഡോ. എ.വി. രാംദാസിനെ നിയമിച്ചു. നിലവിലെ ഡി .എം.ഒ. ഡോ. കെ.ആര്‍. രാജനെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ടായി സ്ഥലംമാറ്റി. കോവിഡിന്റെ മൂന്നാംതരംഗം അനിയന്ത്രിതമാകു ന്ന സാഹചര്യത്തിലാണ്‌ നിലവില്‍ ഡെപ്യൂട്ടി ഡി.എം.ഒ. ആയ ഡോ. രാംദാസിന്റെ നിയമനം. ഒന്‍പ തുവര്‍ഷമായി ജില്ലയില്‍ സേവ നമനുഷ്‌ഠിക്കുന്ന രാംദാസ്‌ കോവിഡിന്റെ തുടക്കത്തില്‍ ഡി .എം.ഒ.യുടെ ചുമതലയും വഹിച്ചി രുന്നു. ജീവിതശൈലീരോഗ നിയന്ത്രണ സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയാണ്‌ ജില്ലാ അന്ധത നിയന്ത്രണ സമിതി കണ്‍വീനറായും പ്രവര്‍ത്തിക്കു ന്നു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍, കാസര്‍ കോട്‌ ഗവ. മെഡിക്കല്‍ കോളേജ്‌ മേധാവി തുടങ്ങിയ നിലകളില്‍ പ്ര വര്‍ത്തിച്ചു. പയ്യന്നൂര്‍ ഏഴിലോട്‌ സ്വദേശിയാണ്‌.
أحدث أقدم
Kasaragod Today
Kasaragod Today