വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ മൂന്നാംകടവ്‌ ഇറക്കത്തില്‍ വീണ്ടും അപകടം, മിനിലോറി മറിഞ്ഞു

കുണ്ടംകുഴി: വാഹനാപകടങ്ങള്‍ തുടര്‍ക്കഥയായ മൂന്നാംകടവ്‌ ഇറക്കത്തില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞു. ഡ്രൈവര്‍ മൈസൂരിലെ മഹാദേവ്‌ (25), ക്ലീനര്‍ പ്രവീണ്‍ (25) എന്നിവര്‍ക്ക്‌ പരിക്കേറ്റു. ഇന്നു രാവിലെ 8.15 മണിയോടെയാണ്‌ അപകടം. മൈസൂരുവില്‍ നിന്നു കോഴിത്തീറ്റയുമായി കാഞ്ഞങ്ങാട്ടേക്ക്‌ പോവുകയായിരുന്നു ലോറി.ഒരു വര്‍ഷത്തിനുള്ളില്‍ ഇവിടെ പത്തോളം വാഹനാപകടങ്ങളാണ്‌ ഉണ്ടായത്‌. അപകടങ്ങളില്‍ മൂന്നു പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.ബോര്‍വെല്‍ ലോറി മറിഞ്ഞ്‌ ഒരാളും ഓട്ടോ റിക്ഷ മറിഞ്ഞ്‌ രാവണേശ്വരം സ്വദേശിയും ആണ്‌ ആദ്യത്തെ രണ്ടപകടങ്ങളില്‍ മരിച്ചത്‌. വൈദ്യുതി തൂണുമായി പോകുന്നതിനിടയില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാളും മരിച്ചു. കൊടുംവളവും ഇറക്കവുമാണ്‌ ഇവിടെ അപകടം പതിവാകാന്‍ കാരണം. അപകടഭീതി ഒഴിവാക്കണമെന്നു ആവശ്യപ്പെട്ട്‌ നിരവധി പ്രതിഷേധപരിപാടികള്‍ നടന്നുവെങ്കിലും പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
أحدث أقدم
Kasaragod Today
Kasaragod Today