കാസര്‍കോട് അണങ്കൂരില്‍ പൊലീസിന് നേരെ ആക്രമണം,നാല് പേർക്ക് പരിക്ക്, കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് അണംകൂരില്‍ പൊലീസിന് നേരെ ആക്രമണം. ബാറില്‍ മദ്യപിച്ച്‌ ബഹളം വെച്ച ആലൂര്‍ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. കാസര്‍കോഡ് ടൗണ്‍ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവര്‍മാരായ സജിത്ത്, സനീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബാബുരാജ് എന്നിവര്‍ക്ക് പരുക്കേറ്റു. നിരവധി കേസുകളില്‍ പ്രതിയാണ് മുനീര്‍. ബാറില്‍ വെച്ച്‌ മദ്യപിച്ച്‌ ബഹളം വെക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിനെ ഇയാള്‍ അക്രമിക്കുകയായിരുന്നു. കാര്‍ തകര്‍ത്ത് കാറിന്റെ വൈപ്പര്‍ ഉപയോഗിച്ച്‌ പൊലീസിനെ ആക്രമിച്ച മുനീറിനെ ബലം പ്രയോഗിച്ചാണ് പൊലീസ് കീഴടക്കിയത്. പരിക്കേറ്റ പൊലീസുകാര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, പൊലീസുകാരെ അക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു.
أحدث أقدم
Kasaragod Today
Kasaragod Today