ശരത്‌ലാല്‍, കൃപേഷ്‌ എന്നിവരുടെ കൊലപാതകത്തിനു മൂന്നുവര്‍ഷം, നാടെങ്ങും അനുസ്‌മരണം

പെരിയ: യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ കല്യോട്ടെ ശരത്‌ലാല്‍, കൃപേഷ്‌ എന്നിവരുടെ കൊലപാതകത്തിനു ഇന്നു മൂന്നുവര്‍ഷം. ദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ നാടെങ്ങും അനുസ്‌മരണ പരിപാടികള്‍ നടത്തി. രാവിലെ ഡി സി സിയുടെ നേതൃത്വത്തില്‍ കല്യോട്ടെ രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന അനുസ്‌മരണ പരിപാടിയും പുഷ്‌പാര്‍ച്ചനയും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്‌ഘാടനം ചെയ്‌തു. ഡി സി സി പ്രസിഡന്റ്‌ പി കെ ഫൈസല്‍ ആധ്യക്ഷം വഹിച്ചു. പ്രമുഖ നേതാക്കള്‍ സംബന്ധിച്ചു. കല്യോട്ട്‌ ഇരട്ടക്കൊല കേസ്‌ വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി പൊലീസ്‌ കനത്ത ജാഗ്രതയില്‍ കല്യോട്ട്‌, പെരിയ ഭാഗങ്ങളില്‍ പട്രോളിംഗ്‌ ശക്തമാക്കി. കല്യോട്ട്‌ പൊലീസ്‌ നിരീക്ഷണത്തിലാണ്‌.
أحدث أقدم
Kasaragod Today
Kasaragod Today