കൊട്ടിക്കുളം ഒരാൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ

പാലക്കുന്ന്: ബോവിക്കാനം സ്വദേശിയും ഏറെ വര്‍ഷങ്ങളായി വെടിത്തറക്കാലില്‍ താമസക്കാരനുമായ മരപ്പണിക്കാരന്‍ സുരാജ് എന്ന സുരേഷ് (45) ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിന്റെ വടക്കേ അറ്റത്താണ് തിങ്കളാഴ്ച്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കുന്ന് കരിപ്പോടിയില്‍ വാടക വീട്ടിലാണ് ഇപ്പോള്‍ കുടുംബം താമസം. ഭാര്യ: വിജയ. മക്കള്‍: സുജിഷ, സായ. സഹോദരങ്ങള്‍: ജയന്‍, സുനിത, മനോജ്.
أحدث أقدم
Kasaragod Today
Kasaragod Today