യുവാവിനെ വീട്ടിൽ നിന്ന് എംഡിഎംഎ മയക്കു മരുന്നുമായി വിദ്യാനഗർ പോലീസ് പിടികൂടി

MDMA യുമായി അറസ്റ്റിൽ 13.09 ഗ്രാം MDMA യുമായി മുഹമ്മദ്‌ ഷെരിഫ് S/0. അബ്ദുൽ ജലീൽ,32 വയസ്. കമ്മട്ട ഹൌസ്, റഹ്മത്ത് നഗർ, ചേർക്കള എന്നയാളെ വിദ്യാനഗർ ഇൻസ്‌പെക്ടർ മനോജ്‌ വി വി. എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പ്രതി ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുത്തു Mr. ഏഷ്യ പട്ടം നേടിയിട്ടുണ്ട് എന്ന് പറയുന്നു കാസറഗോഡ് DYSP പി. ബാലകൃഷ്ണൻ നായർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ബെഡ് റൂമിൽ നിന്നാണ് MDMA പിടികൂടിയത്. പോലീസ് സംഘത്തിൽ വിദ്യാനഗർ സ്റ്റേഷനിലെ SI വിനോദ് പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി. ഹോംഗാർഡ് കൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു
أحدث أقدم
Kasaragod Today
Kasaragod Today