വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.മയക്കുമരുന്നുമായി യുവാവ് വിദ്യാനഗർ പോലീസിന്റെ പിടിയിൽ

*വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.മയക്കുമരുന്നുമായി യുവാവ് വിദ്യാനഗർ പോലീസിന്റെ പിടിയിൽ* വിദ്യാനഗർ: വാഹനപരിശോധനയ്ക്കിടെ മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. ബെർക്ക മേനംകോട് ക്വാർട്ടേഴ്സിൽ താമസിക്കുന്ന അബ്ദുൾ മുനവറിനെ (24) ആണ് വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി. മനോജും സംഘവും പിടികൂടിയത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ നായന്മാർമൂലയിൽവെച്ചാണ് ഇയാൾ പിടിയിലായത്. 11 ഗ്രാം എം.ഡി.എം.എ.യാണ് മുനവറിൽനിന്ന് പിടികൂടിയത്. എം.ഡി.എം.എ. ഉപയോഗിച്ച അഞ്ചുപേരെയും പിടികൂടിയിട്ടുണ്ട്. മുഹമ്മദ് സാജിദ് (27), യാഫർ അറാഫത്ത് (22), എ. ആസിഫ് (22), മുഹമ്മദ് ഷുഹൈദ് (29), മുഹമ്മദ് ഹുസൈൻ (28) എന്നിവർക്കെതിരേയാണ് ലഹരിവസ്തു ഉപയോഗിച്ചതിന് കേസെടുത്തത്. ഇവരിൽ മൂന്നുപേർക്ക് എം.ഡി.എം.എ.നൽകിയത് മുനവറാണ്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് വില്പന നടത്തുന്നത്. യുവാക്കളെയും മറുനാടൻതൊഴിലാളികളെയും ലക്ഷ്യമിട്ട് ബെംഗളൂരിൽനിന്നാണ്‌ ലഹരിവസ്തു എത്തിക്കുന്നത്. വിദ്യാനഗർ എസ്.ഐ. കെ. പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഗണേഷ്, ശിവപ്രസാദ്, ഡ്രൈവർ നാരായണൻ എന്നിവരും സി.ഐ.ക്കൊപ്പമുണ്ടായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today