കളിയാട്ടം കാണാനായി ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ആദൂര്‍: നാട്ടിലെ കളിയാട്ടം കാണാനായി ഭര്‍തൃവീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയ യുവതിയെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാടകം, തെക്കേക്കരയിലെ കുഞ്ഞിരാമന്റെ മകള്‍ ടി ബിന്ധ്യ(30)യാണ്‌ മരിച്ചത്‌. ഇന്നു രാവിലെ വീടിന്റെ സിറ്റൗട്ടിലാണ്‌ മൃതദേഹം തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്‌. കാഞ്ഞങ്ങാട്‌, അരയി സ്വദേശിയും കെ എസ്‌ ഇ ബി നെല്ലിക്കുന്ന്‌ സെക്ഷനിലെ ജീവനക്കാരനുമായ ഉണ്ണികൃഷ്‌ണന്റെ ഭാര്യയാണ്‌ ബിന്ധ്യ.പാടാര്‍കുളങ്ങര കളിയാട്ടം കാണാന്‍ പോകാനാണ്‌ വിദ്യ മകന്‍ മാനസിനെയും കൂട്ടി കാടകത്തെ സ്വന്തം വീട്ടില്‍ എത്തിയത്‌. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.ആദൂര്‍ പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി. തീര്‍ത്ഥകുമാരി മാതാവും വിനയകുമാരി സഹോദരിയുമാണ്‌.
أحدث أقدم
Kasaragod Today
Kasaragod Today