വിസ വാഗ്ദാനം ചെയ്തു എട്ടര ലക്ഷം തട്ടി, പോലീസ് കേസെടുത്തു

കാഞ്ഞങ്ങാട് :റഷ്യയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും എട്ടര ലക്ഷം രൂപ തട്ടിയെടുത്തു രണ്ടംഗസംഘത്തിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു നോർത്ത്തൃക്കരിപ്പൂരിലെ രഞ്ജിത്ത് കുമാറിന്റെ 38പരാതിയിൽ കണ്ണൂർ രാമന്തളി യിലെ ഉമേഷ്. ഷൈൻ സുരേഷ് എന്നിവർക്കെതിരെയാണ് ചന്തേരപോലീസ് കേസെടുത്തത് കഴിഞ്ഞവർഷം രണ്ട് തവണകളായി രഞ്ജിത്ത് കുമാറിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പ്രതികൾ എട്ടരലക്ഷം രൂപ വാങ്ങി റഷ്യയിലേക്ക് ജോലിയുള്ള വിസ നൽകാമെന്നായിരുന്നു വാഗ്ദാനം എന്നാൽ വിസലഭിക്കുകയോ പണം തിരിച്ചു നൽകാതിരിക്കുകയും ചെയ്തതോടെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു
أحدث أقدم
Kasaragod Today
Kasaragod Today