ഉദുമയിൽ സ്കൂട്ടർ അപകടത്തിൽൽപെട്ട് വീട്ടമ്മമരിച്ചു, മകന് പരിക്ക്

ഉദുമയിൽ സ്കൂട്ടർ അപകടത്തിൽൽപെട്ട് വീട്ടമ്മമരിച്ചു, മകന് പരിക്ക് മകന്‍ ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞ് അമ്മ മരിച്ചു. ഉദുമ നാലാം വാതുക്കല്‍ കോളനിയിലെ എന്‍.രഘുവിന്റെ ഭാര്യ ഗിരിജ (നാരായണി 52)യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. കൂലി തൊഴിലാളിയായ നാരായണിയെ ജോലി കഴിഞ്ഞ് മകന്‍ വിനീത് സ്‌കൂട്ടറില്‍ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു. ഉദുമ കുണ്ടോളം പാറ ഇറക്കത്തില്‍ ഈ വാഹനം മറിയുകയായിരുന്നു. ഈ സമയം ചാറ്റല്‍ മഴയായിരുന്നു. തലയടിച്ചു വീണ നാരായണിയെ മകനും നാട്ടുകാരും ചേര്‍ന്ന് ഉദുമ നഴ്‌സിങ് ഹോമില്‍ എത്തിച്ചുവെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കാസര്‍കോട്ടേക്ക് കൊണ്ടുപോയി എന്നാല്‍ ആശുപത്രിയിലെത്തും മുന്‍പ് മരണപ്പെട്ടിരുന്നു. ഉദുമ വനിത സഹകരണ സംഘം മുന്‍ഭരണ സമിതി അംഗമായിരുന്നു. മറ്റു മക്കള്‍: സുനിത (പാനൂര്‍) അനിത (പടന്നക്കാട്) മരുമക്കള്‍ : രഞ്ജിത്ത് (പാനൂര്‍) പ്രമോദ് (പടന്നക്കാട്)
أحدث أقدم
Kasaragod Today
Kasaragod Today