കര്‍ണാടക പാക്കറ്റ്‌ മദ്യം നടന്നു വില്‍പ്പന നടത്തുന്ന ഒരാള്‍കൂടി അറസ്റ്റില്‍

കാസര്‍കോട്‌: പുതിയ ബസ്‌സ്റ്റാന്റില്‍ കര്‍ണ്ണാടക പാക്കറ്റ്‌ മദ്യം നടന്നു വില്‍പ്പന നടത്തുന്ന ഒരാള്‍കൂടി അറസ്റ്റില്‍. ചട്ടഞ്ചാല്‍ കാവുംപള്ളത്തെ ബാലകൃഷ്‌ണ(42)നെയാണ്‌ ഇന്നു രാവിലെ ആറിനു ടൗണ്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ പി അജിത്ത്‌ കുമാറും സംഘവും അറസ്റ്റു ചെയ്‌തത്‌. ഇയാളില്‍ നിന്നും 32 പാക്കറ്റ്‌ മദ്യം കണ്ടെത്തി.കഴിഞ്ഞ ദിവസം ഉദുമ, ബാരയിലെ പുരുഷോത്തമനെയും പാക്കറ്റ്‌ മദ്യം വില്‍പ്പന നടത്തുന്നതിനിടയില്‍ സമാനമായി അറസ്റ്റു ചെയ്‌തിരുന്നു. ബസ്‌ സ്റ്റാന്റ്‌ കേന്ദ്രീകരിച്ച്‌ കര്‍ണ്ണാടക പാക്കറ്റ്‌ മ ദ്യം വില്‍പ്പന നടത്തുന്ന സംഘം സജീവമാണെന്ന പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്നാണ്‌ പൊലീസ്‌ നടപടി ശക്തമാക്കിയത്‌.
أحدث أقدم
Kasaragod Today
Kasaragod Today