ഒരുലക്ഷം നൽകാതെ വഞ്ചിച്ചു, ചിട്ടിക്കമ്പനി ഉടമ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസെടുത്തു

ചെറുവത്തൂർ: ചിട്ടിത്തുക നൽകിയില്ലെന്ന പരാതിയിൽ ചിട്ടിക്കമ്പനി എംഡിക്കും മാനേജർക്കുമെതിരെ ചന്തേര പോലീസ് കോടതി നിർദ്ദേശപ്രകാരം വഞ്ചനാക്കുറ്റത്തിന് കേസ്സെടുത്തു. ചെറുവത്തൂരിൽ പ്രവർത്തിച്ചിരുന്ന ഇൻഡോഫിൻ ചിട്ടിക്കമ്പനിക്കെതിരെ പടന്ന വടക്കേപ്പുറം പാറക്കടവത്ത് ഹൗസിലെ പി.കെ. രവി കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് കോടതി നിർദ്ദേശ പ്രകാരം 2 പേർക്കെതിരെ കേസ്സെടുത്തത്. 2018 ജൂലൈ മാസത്തിൽ ചിട്ടിയിൽ ചേർന്ന പി.കെ. രവിക്ക് 1 ലക്ഷം രൂപയാണ് ചിട്ടിക്കമ്പനി നൽകാനുള്ളത്. ചിട്ടിക്കാലാവധി കഴിഞ്ഞിട്ടും, കമ്പനി പണം നൽകാത്തതിനെത്തുടർന്നാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇൻഡോഫിൻ ചിട്ടിക്കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ്, ചെറുവത്തൂർ ബ്രാഞ്ച് മാനേജർ സുരേഷ് എന്നിവർക്കെതിരെയാണ് ചന്തേര പോലീസ് വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസ്സെടുത്തത്.
أحدث أقدم
Kasaragod Today
Kasaragod Today