പീഡന കേസിലെ പ്രതിക്ക് 30 വർഷം കഠിന തടവ് വിധിച്ച് കാസർഗോഡ് കോടതി

കാസര്‍കോട്: ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണെടുക്കാന്‍ പോയ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി ഒമ്പതുവര്‍ഷം കഠിനതടവിനും ഒന്നരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കരിവേടകം വീട്ടിക്കൊലിലെ ബിജു ഐസകിനെ(48)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന് ) ജഡ്ജ് എ.വി ഉണ്ണികൃഷ്ണന്‍ പോക്സോ, എസ്.സി, എസ്.ടി വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നരവര്‍ഷം അധികതടവ് അനുഭവിക്കണം. 2017 മാര്‍ച്ച് 19ന് രാവിലെ 9 മണിക്ക് പെണ്‍കുട്ടി ബിജുവിന്റെ വീട്ടില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണെടുക്കാന്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചെന്നാണ് രാജപുരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. അന്നത്തെ എസ്.എം.എസ് ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായകാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ കോടതിയില്‍ ഹാജരായി.
أحدث أقدم
Kasaragod Today
Kasaragod Today