ജോലി കഴിഞ്ഞു തിരിച്ചെത്തിയ വീട്ടമ്മ കുഴഞ്ഞുവീണുമരിച്ചു

മുളിയാര്‍: ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ ആസ്പത്രി ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ചു. മുളിയാര്‍ പാത്തനടുക്കയിലെ പരേതനായ കുമാരന്‍ നായരുടെ ഭാര്യ രാധ(64)യാണ് മരിച്ചത്. മുളിയാര്‍ സി.എച്ച്.സിയിലെ പാര്‍ട്ട് ടൈം സ്വീപ്പറായ രാധ ജോലി കഴിഞ്ഞ് ഇന്നലെ ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു. വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീണ രാധയെ ഉടന്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പിന്നീട് കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതരായ കേശവന്‍ നായര്‍-നാരായണി ദമ്പതികളുടെ മകളാണ് രാധ. മക്കള്‍ സ്മിത, പരേതനായ അജിത്. 2005ല്‍ മുളിയാര്‍ പഞ്ചായത്തിലെ മജക്കാര്‍ ചെക്ക് ഡാം നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തിലാണ് അജിത് മരിച്ചത്. ബി.എഡ് വിദ്യാര്‍ത്ഥിയായിരുന്ന അജിത് പഠനത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് ചെക്ക് ഡാം നിര്‍മ്മാണ ജോലിക്ക് പോയിരുന്നത്. സദാനന്ദ കുറ്റിക്കോലാണ് രാധയുടെ മരുമകന്‍. സഹോദരങ്ങള്‍: ചന്ദ്രന്‍ നായര്‍, പരേതരായ ഗോപാലകൃഷ്ണന്‍, ശാന്താകുമാരി.
أحدث أقدم
Kasaragod Today
Kasaragod Today