പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം,പോലീസ് അന്വേഷണമാരംഭിച്ചു

മുളിയാർ : പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മുളിയാർ ആലനടുക്കയിലെ സുഹൈലയുടെ(15) ആത്മഹത്യ മരണവുമായി ബന്ധപ്പെട്ട് ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചു. ചെർക്കള ഗവൺമെന്റ് ഹൈസ്കൂൾ വിദ്യാർഥിനിയായ സുഹൈല,എസ് എസ് എൽ സി പരീക്ഷ നടക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് ഇന്നലെ ബുധനാഴ്ച 7 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. എത്ര തട്ടി വിളിച്ചിട്ടും മുറിയുടെ വാതിൽ തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്, പെൺകുട്ടിയുടെ മരണം നാട്ടുകാർക്കിടയിൽ ഞെട്ടലുളവാക്കി. പെൺകുട്ടിയുടെ ആത്മഹത്യ മരണത്തിലെ ദുരൂഹത നോക്കികണ്ട് ആദൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, പെൺകുട്ടി ഓൺലൈൻ പഠനത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പരിശോധിച്ചുവരികയാണ്, അതിനുശേഷമേ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാക്കാൻ കഴിയുവെന്ന് പോലീസ് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിൽ നിന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി.
أحدث أقدم
Kasaragod Today
Kasaragod Today