കളനാട് വാഹനാപകടം രണ്ട് പേർ മരിച്ചു


 മേൽപറമ്പ്: കളനാട് അപകടത്തിൽ 

രണ്ട് മരണം,

മീൻ വണ്ടിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം, ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിൽ കൊണ്ട് പോകും വഴിയാണ് മരണപ്പെട്ടത്,

കാസർകോട് ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന മീൻവണ്ടി ഇടിക്കുകയായിരുന്നു,

ബുധനാഴ്ച രാത്രി 10മണിയോടെയാണ് അപകടം 

 പള്ളിക്കര സി എച് നഗറിലെ പരേതനായ യാകൂബിന്റെയും സതി മേരിയുടെയും മകന്‍ അനിൽ(24),പെരിയ നെടുവൊട്ട് പാറയിലെ പ്രജീഷ് (23)എന്നിവരാണ് മരിച്ചത്,

 മേൽപ്പറമ്പ് പോലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു,

മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

أحدث أقدم
Kasaragod Today
Kasaragod Today