ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെ രണ്ടാം ഘട്ടം ആരംഭിച്ചു

കാസര്‍കോട്‌: ജില്ലയില്‍ ഡിജിറ്റല്‍ സര്‍വെ രണ്ടാം ഘട്ടം ആരംഭിച്ചു. ചെങ്കള, ബംബ്രാണ, കാസര്‍കോട്‌ വില്ലേജുകളിലാണ്‌ ഡ്രോണ്‍ സര്‍വ്വേ ആരംഭിച്ചിട്ടുള്ളത്‌. കാസര്‍കോട്‌ വില്ലേജിലെ സര്‍വ്വേക്കു ഡ്രോണ്‍ ഇന്നു പറന്നുയര്‍ന്നു. ഇന്നും നാളെയുമായി വില്ലേജിലെ ഡ്രോണ്‍ സര്‍വ്വെ പൂര്‍ത്തിയാകും. സര്‍വെ ഡെപ്യൂട്ടി ഡയറക്‌ടര്‍ സലീം, അസി. ഡയറക്‌ടര്‍ സുനില്‍ ജോസ്‌ ഫെര്‍ണ്ണാണ്ടസ്‌ എന്നിവര്‍ സര്‍വെ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുന്നു.
أحدث أقدم
Kasaragod Today
Kasaragod Today